Thu. Apr 24th, 2025
കൊച്ചി:

അംഗനവാടി ടീച്ചർമാർക്കെതിരെ വിവാദം പരാമര്‍ശം നടത്തിയ നടന്‍ ശ്രീനിവാസനെതിരെ വനിത കമ്മീഷന്‍ കേസെടുത്തു. വനിതാ കമ്മീഷനംഗം ഷാഹിദാ കമാലാണ് ഇക്കാര്യം അറിയിച്ചത്. ശ്രീനിവാസന്റേത് അപക്വവും അപലപനീയവുമായ പരാമർശമാണെന്ന് ഷാഹിദാ കമാൽ പറഞ്ഞു. ശ്രീനിവാസൻ നടത്തിയ പരാമർശം പിൻവലിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. അംഗനവാടി ടീച്ചർമാർ വിദ്യാഭ്യാസമില്ലാത്തവരാണെന്നായിരുന്നു ശ്രീനിവാസൻെറ പരാമർശം. സ്​ത്രീത്വത്തെ അപമാനിച്ചുവെന്ന്​ ചൂണ്ടിക്കാട്ടി അംഗനവാടി ടീച്ചർമാരുടെ സംഘടന  നല്‍കിയ പരാതിയിലാണ് നടപടി. 

By Athira Sreekumar

Digital Journalist at Woke Malayalam