Mon. Dec 23rd, 2024
കൊച്ചി:

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ഈ വർഷം രഞ്ജി ട്രോഫി കളിക്കുമെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷന്‍. ഒത്തുകളി ആരോപണത്തെ തുടർന്നുണ്ടായ വിലക്ക് സെപ്തംബറില്‍ അവസാനിക്കുന്ന താരത്തെ രഞ്ജി ട്രോഫി ഉള്‍പ്പെടെ ആഭ്യന്തര മത്സരങ്ങള്‍ക്കുള്ള ക്യാമ്പിൽ ഉൾപ്പെടുത്തുമെന്ന് കേരള പരിശീലകനും മുന്‍ ഇന്ത്യന്‍ ബൗളറുമായ ടിനു യോഹന്നാന്‍ പറഞ്ഞു. എന്നാല്‍ പേസ്മാന്‍ ക്ലിയറിംഗ് ശാരീരിക പരിശോധനയെ ആശ്രയിച്ചായിരിക്കും പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

By Athira Sreekumar

Digital Journalist at Woke Malayalam