Sat. Jan 18th, 2025

കൊച്ചി:

മലയാളസിനിമയിൽ മുളയിലെ നുള്ളുന്നവരുണ്ടെന്ന പരാമർശം ആരെയൊക്കെ ഉദ്ദേശിച്ചാണെന്ന് നീരജ് മാധവ് വ്യക്തമാക്കണമെന്ന് ഫെഫ്ക. നടന്‍ സുശാന്ത് സിങിന്‍റെ മരണത്തിന് പിന്നാലെയാണ് മലയാള സിനിമയിലെ വിവേചനത്തെക്കുറിച്ച് പ്രതികരിച്ച് നടൻ ഫെയ്സ്ബുക്ക് കുറിപ്പിട്ടത്. എല്ലാവരെയും സംശയത്തിന്‍റെ മുനയില്‍ നിര്‍ത്തുന്ന പരാമര്‍ശമാണിതെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പ്രതികരിച്ചു.

എല്ലാവരെയും അടച്ചാക്ഷേപിക്കാതെ നീരജ് വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് ബി ഉണ്ണികൃഷിണന്‍ താരസംഘടനയായ ‘അമ്മ’ക്ക് കത്ത് നൽകി. അതേസമയം, ഗൂഢസംഘങ്ങളെ ഓഴിവാക്കാന്‍ ഒപ്പം നില്‍ക്കുമെന്നും നീരജ് മാധവിന് ഫെഫ്ക മറുപടി നല്‍കി.

 

 

 

By Binsha Das

Digital Journalist at Woke Malayalam