Wed. Jan 22nd, 2025

എറണാകുളം

എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പത്താം പ്രതി സഹൽ ജില്ലാ സെഷൻസ് കോടതിയിൽ കീഴടങ്ങി. ഇയാൾ രണ്ട് വർഷമായി ഒളിവിലായിരുന്നു. സഹലിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇയാൾ ഒളിവിൽ താമസിച്ചിരുന്നത് കർണാടകത്തിൽ ആയിരുന്നതിനാൽ  കൊവിഡ് ടെസ്റ്റ്‌ നടത്തും. ടെസ്റ്റ്‌ ഫലം നെഗറ്റീവ് ആയാൽ മാത്രമേ ജയിലിലേക്ക് മാറ്റു.

By Binsha Das

Digital Journalist at Woke Malayalam