ന്യൂഡല്‍ഹി:
കിഴക്കന്‍ ലഡാക്കില്‍ നിയന്ത്രണരേഖയോട് ചേര്‍ന്ന് ഗല്‍വാനില്‍ ചൈനയുമായി ഉണ്ടായ സംഘർഷത്തിൽ വീരമൃത്യുവരിച്ച ഇരുപത് കരസേന ജവാൻമാർക്ക് വിട ചൊല്ലി രാജ്യം. അതിര്‍ത്തിയില്‍ നിന്നുള്ള പിന്മാറ്റ ധാരണ ലംഘിച്ച് തിങ്കളാഴ്ച രാത്രി ചെെനീസ് സേന ഏകപക്ഷീയമായി മുന്നോട്ട് കയറിയതാണ് പെട്ടന്ന് സംഘര്‍ഷം മൂര്‍ച്ഛിക്കാന്‍ കാരണമായത്. വിജയവാഡ സ്വദേശിയായ കേണല്‍ ബി സന്തോഷ് ബാബു, തമിഴ്നാട് തിരുവണ്ടനൈ സ്വദേശി ഹവില്‍ദാര്‍ എ പളനി, ജാര്‍ഖണ്ഡ് സ്വദേശി സിപോയ് ഓജ എന്നിവരടക്കം ഇരുപത് പേരാണ് മരിച്ചത്. 1975-നുശേഷം ആദ്യമായാണ് ഇരുസേനയും തമ്മിലുള്ള സംഘര്‍ഷത്തില്‍ രക്തം ചിന്തുന്നത്.
അതേസമയം, വെടിവെയ്പ്പുണ്ടായിട്ടില്ലെന്ന് സേന വൃത്തങ്ങള്‍ അറിയിച്ചു. തോക്കും ഇരുമ്പ് ദണ്ഡും കൊണ്ടുള്ള അടിയേറ്റും, പരസ്പരം കല്ലെറിഞ്ഞുമാണ് മരണമെന്നാണ് വിവരം. അതേസമയം, ഇന്ത്യന്‍ തിരിച്ചടിയില്‍ 40 ഓളം ചെെനീസ് സെെനികര്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.