അബുദാബി:
നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന രീതിയിലുള്ള ജോലികള്‍ക്ക് നൽകിവരുന്ന ഉച്ച വിശ്രമ നിയമം യുഎഇയില്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മാനവവിഭവ ശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. ഉച്ചയ്ക്ക് 12.30 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയാണ് വിലക്ക്. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിക്കുന്നത്. കൊവിഡ് ജാഗ്രതയുടെ ഭാഗമായുള്ള മുന്‍കരുതലുകള്‍ക്ക് പുറമെ നിര്‍ജലീകരണം ഒഴിവാക്കാൻ തണുത്ത വെള്ളം നൽകണമെന്നും കൂടുതല്‍ സമയം ജോലി ചെയ്താല്‍ ഓവര്‍ ടൈം ആയി കണക്കാക്കി പ്രത്യേക വേതനം നല്‍കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.