Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

ഇന്ത്യ–ചൈന അതിർത്തിയിലെ സാഹചര്യങ്ങളെല്ലാം നിയന്ത്രണവിധേയമാണെന്ന് കരസേനാ മേധാവി ജനറൽ എംഎം നരവനെ. ചൈനയുമായി ഉന്നതതലത്തിൽ നടക്കുന്ന ചർച്ചകൾക്കൊപ്പം തുല്യ റാങ്കുകളിലുള്ള കമാന്‍ഡര്‍മാര്‍ തമ്മില്‍ പ്രാദേശിക തലത്തിലെ ചര്‍ച്ചയും തുടരുകയാെണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.  സേനാ കമാൻഡർമാർ നടത്തിയ വിവിധ ചർച്ചകളെ തുടർന്ന് ഇരുഭാഗത്തെയും സൈനികസംഘങ്ങൾ അതിർത്തിയിൽ നിന്ന് ഒരുപരിധി വരെ പിന്മാറിയിട്ടുണ്ട്. ചർച്ചകളിലൂടെ പ്രശ്​നങ്ങളെല്ലാം പരിഹരിക്കാൻ കഴിയുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്നും കരസേന മേധാവി വ്യക്തമാക്കി.

By Binsha Das

Digital Journalist at Woke Malayalam