Mon. Dec 23rd, 2024
ചെന്നെെ:

 
കൊവിഡ് മരണസംഖ്യ സ​ര്‍​ക്കാ​ര്‍ മ​റ​ച്ചു വ​യ്ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍ ത​ള്ളി ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി കെ ​പ​ള​നി​സ്വാ​മി. ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ ചെ​ന്നൈ​യി​ല്‍ ജ​ന​സാ​ന്ദ്ര​ത കൂ​ടു​ത​ലാ​യ​തി​നാ​ലാ​ണ് കൊവിഡ് കൂടുതൽ വ്യാപിക്കുന്നതെന്നും മ​ര​ണ​സം​ഖ്യ മ​റ​ച്ചു​വെ​ച്ചി​ട്ട് ഒ​ന്നും നേ​ടാ​നി​ല്ലെ​ന്നും അദ്ദേഹം പറഞ്ഞു. സാ​മൂ​ഹിക​ വ്യാ​പ​നമുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ കൊവിഡ് രോഗികളുള്ള രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്‌നാട്.

By Binsha Das

Digital Journalist at Woke Malayalam