Thu. Jan 23rd, 2025

കോട്ടയം:

വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ  ബിവിഎം കോളേജിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ സാബു തോമസ്. കോപ്പിയടിച്ചെന്ന ആരോപണമുയർത്തിയിട്ടും വിദ്യാര്‍ഥിനിയെ കൂടുതല്‍ സമയം ഇരുത്തിയത് കോളേജിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷാഹാളിലെ സിസിടിവി ദൃശ്യങ്ങള്‍ ആദ്യം തന്നെ പൊതുജനത്തിന് കൈമാറാന്‍ പാടില്ലാത്തതായിരുന്നുവെന്നും ക്രമക്കേട് വരുത്തിയ ഹാള്‍ ടിക്കറ്റ് നൽകേണ്ടിയിരുന്നതായും ചാന്‍സലര്‍ കൂട്ടിച്ചേർത്തു.

By Binsha Das

Digital Journalist at Woke Malayalam