Mon. Dec 23rd, 2024
കാസര്‍ഗോഡ്:

 
കൊവിഡ് പശ്ചാത്തലത്തില്‍ തിരക്ക് നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് ആദ്യമായി ഒരു സർക്കാർ ആശുപത്രിയിൽ വെർച്വൽ ക്യൂ സംവിധാനം. കാസർകോട് ജനറൽ ആശുപത്രിയിലാണ് രോഗികൾക്ക് ടോക്കൺ നൽകാൻ ജിഎച്ച് ക്യൂ എന്ന പേരിൽ മൊബൈൽ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ടോക്കൺ വീട്ടിലിരുന്ന് കൊണ്ട് തന്നെ രാവിലെ ആറ് മുതൽ എട്ട് വരെ  ബുക്ക് ചെയ്യാം. ഇംഗ്ലീഷ്, മലയാളം, കന്നട ഭാഷകളിൽ ആപ്പ് ഉപയോഗിക്കാം.

ആദ്യ ഘട്ടത്തില്‍ അമ്പത് ശതമാനം ഒപി ടോക്കണുകളാണ് മൊബെെല്‍ ആപ്പിലൂടെ നല്‍കുന്നത്. ഓൺലൈനായി ടോക്കൺ ബുക്ക് ചെയ്യാൻ കഴിയാത്തവർക്ക് സാധാരണ രീതിയിൽ ആശുപത്രിയിലെത്തി ടോക്കൺ എടുക്കാം. സമൂഹിക അകലം ഉറപ്പാക്കി പരമാവധി ആൾക്കൂട്ടം ഒഴിവാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

By Binsha Das

Digital Journalist at Woke Malayalam