Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

 
കൊവിഡ് പ്രതിസന്ധിക്കിടെ രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്. പെട്രോള്‍ ലിറ്ററിന് 40 പൈസയും ഡീസല്‍ ലിറ്ററിന് 45 പൈസയുമാണ് വര്‍ധിച്ചത്. തുടര്‍ച്ചയായ നാലാം ദിവസമാണ് ഇന്ധനവില വര്‍ദ്ധിപ്പിക്കുന്നത്. നാല് ദിവസം കൊണ്ട് പെട്രോളിന് 2 രൂപ 14 പൈസയും ഡീസലിന് 2 രൂപ 23 പൈസയും ആണ് വര്‍ദ്ധിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില വൻതോതിൽ ഇടിഞ്ഞ സാഹചര്യത്തിൽ കൂടിയാണ് രാജ്യത്ത് തുർച്ചയായി പെട്രോൾ-ഡീസൽ വില കൂടുന്നതെന്നാണ് വിലയിരുത്തല്‍.

By Binsha Das

Digital Journalist at Woke Malayalam