Tue. Oct 28th, 2025
ശ്രീനഗര്‍:

 
ജമ്മുകശ്മീരിലെ ഷോപിയാനില്‍ രണ്ട് തീവ്രവാദികളെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. ഷോപിയാനിലെ സുഗൂ പ്രദേശത്താണ്‌ ഏറ്റുമുട്ടല്‍ നടന്നത്. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. ജമ്മുകശ്മീര്‍ പോലീസ്, 44 രാഷ്ട്രീയ റൈഫിള്‍സ്, സിആര്‍പിഎഫ് എന്നിവര്‍ സംയുക്തമായാണ് ഭീകരവിരുദ്ധ ഓപ്പറേഷന്‍ നടത്തിയത്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഷോപിയാനില്‍ നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണ് ഇത്. കഴിഞ്ഞ രണ്ട് ഏറ്റുമുട്ടലുകളിലായി ഒമ്പത് തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. ഒമ്പതുപേരും ഹിസ്ബുള്‍ മുജാഹിദ്ദീന്‍ അംഗങ്ങളായിരുന്നു.

By Binsha Das

Digital Journalist at Woke Malayalam