ലണ്ടന്‍:
ഇന്ത്യയില്‍ ബ്രിട്ടീഷ് കൊളോണിയല്‍ ആധിപത്യം സ്ഥാപിച്ചതില്‍ പ്രമുഖ പങ്ക് വഹിച്ച
ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ബംഗാളിലെ ആദ്യത്തെ ഗവര്‍ണര്‍ റോബര്‍ട്ട് ക്ലൈവിന്‌റെ യുകെയിലെ പ്രതിമ നീക്കം ചെയ്യണമെന്ന ആവശ്യം ഉയരുന്നു. പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ഷ്രൂസ്‌ബെറിയിലാണ് റോബര്‍ട്ട് ക്ലൈവിന്റെ പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. പ്രതിമ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഓണ്‍ലെെന്‍ പെറ്റീഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുകയാണ്.
ഓണ്‍ലൈന്‍ പെറ്റീഷന്‍ സൈറ്റായ ചേഞ്ച് ഡോട്ട് ഓര്‍ഗിലാണ് ഇത്തരമൊരു ആവശ്യം ഉയര്‍ന്നിരിക്കുന്നത്. നിലവില്‍ 1700 പേരോളം ഇതില്‍ ഒപ്പുവെച്ചിട്ടുണ്ടെന്നാണ് വിവരം. വര്‍ണവിവേചനത്തിനെതിരായ സമരത്തിനിടെ ബ്രിസ്റ്റോളിലെ അടിമ വ്യാപാരി എഡ്വേര്‍ഡ് കോള്‍സ്റ്റണിന്റെ പ്രതിമ പ്രക്ഷോഭകര്‍ തകര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് ‘ക്ലൈവ് ഓഫ് ഇന്ത്യ’ നീക്കം ചെയ്യണമെന്ന ആവശ്യവും ഉയരുന്നത്.