Fri. Apr 4th, 2025
ഡൽഹി:

 
കൊവിഡ് പശ്ചാത്തലത്തിൽ അടച്ച രാജ്യത്തെ സ്കൂളുകളും കോളേജുകളും ഓഗസ്റ്റ് 15-നുശേഷം തുറക്കാൻ ആലോചനയുണ്ടെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍. ജൂൺ മൂന്നിന് ബി ബി സി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. സുരക്ഷാ മാനദണ്ഡങ്ങളും സാമുഹിക അകലവും പാലിച്ച് കുറഞ്ഞ ഹാജർ നിരക്കിൽ സ്കൂളുകളും കോളേജുകളും തുറന്നേക്കുമെന്ന് മെയ് അവസാനം പുറത്ത് വന്ന റിപ്പോർട്ടുകളിലും വ്യക്തമാക്കിയിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിക്കുകയുമാണെങ്കില്‍ സാഹചര്യങ്ങള്‍ അനുകൂലമായാൽ ഓഗസ്റ്റില്‍ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ  തുറക്കാന്‍ സാധിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്.  ജൂലൈ ഒന്നുമുതല്‍ 15 വരെ സിബിഎസ്ഇ പരീക്ഷകളും ഐസിഎസ്ഇ പരീക്ഷകള്‍ ജൂലൈ ഒന്നുമുതല്‍ 12 വരെ നടക്കുമെന്നും അദ്ദേഹം അറിയിച്ചു. ഓഗസ്റ്റ് 15 ന് മുൻപ് തന്നെ ഈ പരീക്ഷകളുടെ ഫലങ്ങളും പുറത്തുവരുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

By Arya MR