Tue. Apr 23rd, 2024
തിരുവനന്തപുരം:

 
സംസ്ഥാനത്ത് ക്ഷേത്രങ്ങൾ ഉടൻ തുറക്കരുതെന്ന ഹിന്ദു ഐക്യവേദിയുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന്  മന്ത്രി കടകംപള്ളി സുരേന്ദ്രൻ. എന്നാൽ ഈ വിഷയത്തിൽ ഹിന്ദു ഐക്യവേദി മലക്കം മറിഞ്ഞെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങൾ തുറക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഹിന്ദു ഐക്യ വേദിയുടെ ഇപ്പോഴത്തെ നിലപാടിന് പിന്നിൽ സങ്കുചിത രാഷ്ട്രീയമാണ്. ദേവസ്വം ബോർഡിനെതിരായ നീക്കം ഈ അജണ്ടയുടെ ഭാഗമായാണെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി.

അതേസമയം, മുഖ്യമന്ത്രി ഹിന്ദു സംഘടനാ നേതാക്കളുടെ യോഗം വിളിക്കണമെന്ന് ബിജെപി  സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ക്ഷേത്രം തുറക്കുന്നതിനേക്കാൾ സംസ്ഥാനം മുൻഗണന നൽകേണ്ടത് ക്ഷേത്രങ്ങൾക്ക് സഹായം നൽകാനാവണമെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

By Binsha Das

Digital Journalist at Woke Malayalam