Sat. Apr 5th, 2025
കോഴിക്കോട്:

 
കൂടത്തായി കൊലപാതക പരമ്പര കേസിലെ  പ്രാഥമിക വിചാരണ നടപടികള്‍ കോഴിക്കോട് സെഷന്‍സ് കോടതിയില്‍ ഇന്ന് തുടങ്ങും. സിലി വധക്കേസാണ് ആദ്യം പരിഗണിക്കുക. കേസിലെ മുഖ്യപ്രതിയായ ജോളി ജോസഫിന്റെ രണ്ടാം ഭർത്താവ് ഷാജു സഖറിയാസിന്റെ ആദ്യ ഭാര്യയായിരുന്ന സിലി2016 ജനുവരി 11നാണു സയനൈഡ് ഉള്ളിൽ ചെന്ന് മരിച്ചത്.

ജോളിക്കു സയനൈഡ് എത്തിച്ചു നല്‍കിയ എംഎസ് മാത്യു, കെ പ്രജികുമാര്‍ എന്നിവരാണു കൊലപാതക പരമ്പരക്കേസിലെ രണ്ടും മൂന്നും പ്രതികള്‍. കേസില്‍ പ്രാഥമികവാദം കേട്ടശേഷം കോടതി തുടര്‍വിചാരണ നടപടികള്‍ എന്നു തുടങ്ങണമെന്ന് തീരുമാനിക്കും. ഇപ്പോൾ ജയിലിൽ കഴിയുന്ന ജോളിയെ ചിലപ്പോൾ കോടതിയിൽ ഹാജരാക്കിയേക്കും.

By Arya MR