ഡൽഹി:
രാജ്യത്ത് തുടർച്ചയായി രണ്ടാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ വർദ്ധനവുണ്ടായി. ഞായറാഴ്ച ലിറ്ററിന് 60 പൈസ കൂട്ടിയതിനുപിന്നാലെ തിങ്കളാഴ്ചയും 60 പൈസ വർധിപ്പിച്ചു. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 74 രൂപ 17 പൈസയായി.
കൊച്ചിയിലും കോഴിക്കോടും 72 രൂപ നിരക്കിലാണ് വിൽപ്പന. ഡീസലിന് തിരുവനന്തപുരത്ത് 68 രൂപ 17 പൈസയാണ്. കൊച്ചിയിൽ 66 രൂപ 68 പൈസയും കോഴിക്കോട് 66 രൂപ 99 പൈസയുമാണ്.
ലോക്ക്ഡൗണ്‍ കാലയളവില്‍ ദിനംപ്രതിയുള്ള വിലനിശ്ചയിക്കല്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ആഗോളതലത്തിൽ എണ്ണവില കൂപ്പുകുത്തിയപ്പോൾ കേന്ദ്രസർക്കാർ എക്‌സൈസ് തീരുവ മൂന്നുരൂപ വര്‍ധിപ്പിച്ചിരുന്നു. ഇന്ധനവില പരിഷ്‌കരിക്കുന്നത് തല്‍ക്കാലത്തേയ്ക്ക് നിര്‍ത്തിവെച്ചത്. മെയ് ആറിന് വീണ്ടും കേന്ദ്രം എക്‌സൈസ് തീരുവ പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയും ഉയർത്തി. ഇതോടെ ആഗോളതലത്തിലെ വിലക്കുറവ് പൊതുജനങ്ങൾക്ക് സഹായകമായില്ല.