മസ്കറ്റ്:
പ്രവാസി തൊഴിലാളികളുമായി ബന്ധപ്പെട്ട നോ ഒബ്ജക്ഷന്‍ നിയമം റദ്ദാക്കി ഒമാന്‍ മന്ത്രാലയം. ഇനി മുതൽ ഒരു തൊഴിലുടമയ്ക്ക് കീഴില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ പ്രവാസി തൊഴിലാളികള്‍ക്ക് കരാര്‍ കാലാവധി അവസാനിച്ചതിന്റെയോ പിരിച്ചു വിട്ടതിന്റെയോ തൊഴില്‍ കരാര്‍ അവസാനിച്ചതിന്റെയോ തെളിവ് ഹാജരാക്കിയാൽ മറ്റൊരു കമ്പനിയിലേക്ക് മാറാം.
2021 ജനുവരി മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വരുന്നത്. 2014ൽ തുടങ്ങിയ എന്‍ഒസി നിയമപ്രകാരം വിദേശ തൊഴിലാളികൾക്ക് മറ്റൊരു കമ്പനിയിലേക്ക് മാറണമെങ്കില്‍ നിലവിലെ തൊഴിലുടമയുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമായിരുന്നു. ഈ നിയമം റദ്ധാക്കിയത് പ്രവാസികൾക്ക് ഏറെ ഗുണം ചെയ്തേക്കുമെന്നാണ് വിലയിരുത്തൽ.