Sun. Dec 22nd, 2024

കൊച്ചി:

കൊവിഡ് പശ്ചാത്തലത്തിൽ മലയാള സിനിമയിലെ താരങ്ങൾ തങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പരസ്യമായി ആവശ്യപ്പെട്ടതിനെതിരെ താരസംഘടനയായ ‘അമ്മ’ രംഗത്തെത്തി. നിർമാതാക്കളുടെ സംഘടന പരസ്യമായി ഇക്കാര്യം ആവശ്യപ്പെട്ടത് ശരിയായില്ലെന്നും നേരിട്ട് അറിയിച്ച് കൂടിയാലോചന നടത്താമായിരുന്നുവെന്നും അമ്മ നേതൃത്വം വ്യക്തമാക്കി. പലതാരങ്ങൾക്കും ഇതേ അഭിപ്രായം തന്നെയാണെന്ന് താരങ്ങളുമായി അനൗപചാരിക യോഗം ചേർന്ന ശേഷം നേതൃത്വം പറഞ്ഞു.

മലയാള സിനിമയില്‍ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ചലച്ചിത്ര സംഘടനകള്‍ക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കത്തയക്കുകയായിരുന്നു. എത്രയും വേഗം മറുപടി അറിയിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സംഘടനയുടെ നേതൃത്വത്തിൽ ഇരിക്കുന്ന പല അംഗങ്ങൾ പോലും വിവിധ സംസ്ഥാനങ്ങളിൽ ആയതിനാൽ ജനറൽ ബോഡി മീറ്റിങ് ഉടൻ നടത്താനാകില്ലെന്ന് ‘അമ്മ അറിയിച്ചിരുന്നു.

 

By Arya MR