Mon. Dec 23rd, 2024
പാലക്കാട്:

അമ്പലപ്പാറ വനമേഖലയിൽ കാട്ടാന ദുരൂഹസാഹചര്യത്തിൽ ചരിഞ്ഞതിലുളള അന്വേഷണത്തിൽ രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. അമ്പലപ്പാറയിലെ തോട്ടം തൊഴിലാളികളായ മൂന്ന് പേരെയാണ് ഇന്നലെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. ഇവരിൽ രണ്ട് പേർക്ക് കൃത്യത്തിൽ നേരിട്ടുള്ള പങ്കുണ്ടെന്നാണ് നിഗമനം.  

നിലമ്പൂർ വനമേഖലയിൽ സമാനമായ രീതിയിൽ പരിക്കേറ്റ ആനയെ കണ്ടെത്തിയിരുന്നു. വന്യമൃഗങ്ങളുടെ ശല്യം ഇല്ലാതാക്കാൻ വനമേഖലയിലുള്ളവർ അനധികൃതമായി ഇത്തരത്തിൽ സ്ഫോടക വസ്തുക്കൾ ഉപയോഗിക്കുന്നതായി വനംവകുപ്പിന് വിവരം കിട്ടിയിട്ടുണ്ട്. ഇത് സംബന്ധിച്ച അന്വേഷണമാണ് ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.

By Arya MR