Mon. Dec 23rd, 2024
അമ്പലപ്പാറ:

 
പാലക്കാട് സ്‌ഫോടകവസ്‌തു ഭക്ഷിച്ച് ഗർഭിണയായ കാട്ടാന ചെരിഞ്ഞ സംഭവത്തിൽ തോട്ടംതൊഴിലാളിയും പാട്ടകർഷകനുമായ വിൽസൺ അറസ്റ്റിലായി. എന്നാൽ, പൈനാപ്പിളിലല്ല തേങ്ങയിലാണ് സ്‌ഫോടകവസ്‌തു വെച്ചതെന്ന് വിൽസൺ മൊഴി നൽകി. ഇയാൾ കേസിലെ മൂന്നാം പ്രതിയാണ്.

ഒളിവിലുള്ള മുഖ്യപ്രതികളായ അമ്പലപ്പാറയിലെ തോട്ടം ഉടമ അബ്‍ദുല്‍ കരീം മകന്‍ റിയാസുദ്ദീന്‍ എന്നിവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇവർ സ്ഥിരമായി കാട്ടുപന്നിയെ വേട്ടയാടാറുണ്ടെന്നും അവയ്ക്കായി ഒരുക്കിയ കെണിയിൽ ആന പെട്ടതാണെന്നുമാണ് പ്രാഥമിക വിലയിരുത്തൽ. നിലമ്പൂരില്‍ നിന്നാണ് ഒന്നാംപ്രതിയായ അബ്‍ദുല്‍ കരീം സ്ഫോടക വസ്തു എത്തിച്ചത്.

By Arya MR