ഡൽഹി:
ജാമിയ മിലിയ സര്‍വകലാശാലയിൽ പോലീസ് നടത്തിയ അതിക്രമത്തിൽ പ്രത്യേക അന്വേഷണം വേണ്ടെന്ന് ഡൽഹി പോലീസ് ഹൈക്കോടതിയിൽ വ്യക്തമാക്കി. ഡൽഹി പോലീസിനെതിരായ പരാതി ഡൽഹി ഹൈക്കോടതി പരിഗണിക്കുമ്പോഴാണ് പോലീസ് നിലപാട് വ്യക്തമാക്കിയത്. സംഭവത്തെക്കുറിച്ച് ഡൽഹി പോലീസ് അന്വേഷിക്കുന്നുണ്ടെന്നും അതിനാല്‍ പ്രത്യേക അന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് പോലീസിന്റെ വിശദീകരണം.
2019 ഡിസംബർ 15 നാണ് പൗരത്വ നിയമഭേദഗതിയ്‌ക്കെതിരെ പ്രതിഷേധിച്ചിരുന്നു വിദ്യാർത്ഥികളിലെ ചിലർ വാഹനങ്ങള്‍ക്ക് തീ വയ്ക്കുകയും കല്ലെറിയുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി പോലീസ് ലാത്തി ചാര്‍ജ്ജ് നടത്തിയത്. ജാമിയ മിലിയ സര്‍വകലാശാലയിലെ ലൈബ്രറിക്കകത്ത് കയറി പോലീസ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയും പുസ്തകങ്ങള്‍ വലിച്ചെറിയുകയും ചെയ്യുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.