Fri. Apr 4th, 2025
തിരുവനന്തപുരം:

കൊവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കേണ്ടത് നിർബന്ധമായതിനാൽ മദ്യവിതരണത്തിനായി കൊണ്ടുവന്ന താത്ക്കാലിക സംവിധാനം മാത്രമാണ് ബെവ് ക്യൂ ആപ്പെന്ന് എക്‌സൈസ് മന്ത്രി  ടിപി രാമകൃഷ്ണൻ. ആയതിനാൽ കൊവിഡ് കാലം കഴിഞ്ഞാൽ ബെവ്‌ ക്യൂ ആപ്പ് പിൻവലിക്കും. കേന്ദ്രസ‍ർക്കാ‍ർ നിർദേശം അനുസരിച്ചാണ് ബാ‍ർ ഹോട്ടലുകൾ അടയ്ക്കാൻ തീരുമാനിച്ചതെന്നും  അതിനാൽ ബാ‍ർ ഹോട്ടലുകൾ തുറക്കേണ്ട കാര്യത്തിൽ തീരുമാനമെടുക്കേണ്ടതും കേന്ദ്രസ‍ർക്കാർ തന്നെയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

By Arya MR