Mon. Dec 23rd, 2024
കോഴിക്കോട്:

കൊവിഡ് രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ടതിനെ തുടർന്ന്  കോഴിക്കോട് മെഡിക്കൽ കോളേജിലെ എൺപതോളം ആരോ​ഗ്യപ്രവ‍ർത്തകർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. ഇന്നലെ രോ​ഗം സ്ഥിരീകരിച്ച മണിയൂ‍ർ സ്വദേശിയായ യുവതി  പ്രസവത്തെ തുട‍ർന്നുള്ള ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളുമായി മെഡിക്കൽ കോളേജിലെ വിവിധ ഡിപ്പാർട്ട്മെന്റുകളിൽ ചികിത്സ തേടിയിരുന്നു.  ഇവരുമായി സമ്പ‍ർക്കത്തിൽ വന്നവരാണ് ഇപ്പോൾ സ്വയം നിരീക്ഷണത്തിലായത്. അതേസമയം, സംസ്ഥാനത്ത് നടന്ന നാല് കൊവിഡ് മരണങ്ങളുടെ ഉറവിടം കണ്ടെത്താനാകാതെ ആശങ്കയിലായിരിക്കുകയാണ് ആരോഗ്യവകുപ്പ്. 

ആദ്യം തിരുവനന്തപുരം പോത്തൻകോട് രോഗം ബാധിച്ചു മരിച്ച അബ്ദുൽ അസീസ്,  ചൊവ്വാഴ്ച മരിച്ച വൈദികൻ കെ.ജി.വർഗീസ്,   മഞ്ചേരിയിലെ നാലുമാസം പ്രായമുണ്ടായിരുന്ന നൈഹ ഫാത്തിമ, കൊല്ലത്ത് മരിച്ച കാവനാട് സ്വദേശി സേവ്യർ എന്നിവർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല.

 

By Arya MR