Sun. Dec 22nd, 2024
തിരുവനന്തപുരം:

 
സംസ്ഥാനത്ത് ഇന്ന് 111 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ സ്ഥിരീകരിച്ചതിൽ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 50 പേർ വിദേശത്ത് നിന്ന് വന്നവരും 48 പേർ അന്യസംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. 10 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. അതേസമയം, 22 പേർ ഇന്ന് രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ ആരോഗ്യപ്രവർത്തകരാണ്.

പാലക്കാട്ട് മാത്രം ഇന്ന് നാൽപ്പത് പേർക്കും മലപ്പുറത്ത് 18 പേർക്കും പത്തനംതിട്ടയിൽ 10 പേർക്കും രോഗം സ്ഥിരീകരിച്ചു. ഹോട്സ്പോട്ടുകളുടെ എണ്ണം 128 ആയി. ആന്റിബോഡി ടെസ്റ്റുകൾ വ്യാപകമാക്കുമെന്നും ഐസിഎംആർ കൂടുതൽ ടെസ്റ്റ് കിറ്റുകൾ അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

By Arya MR