Fri. Nov 22nd, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് വിക്‌ടേഴ്‌സ് ചാനലിലൂടെ ഓൺലൈൻ ക്ലാസുകൾ എടുത്ത അദ്ധ്യാപികമാരെ സാമൂഹിക മാധ്യമങ്ങളിലൂടെ  അധിക്ഷേപിച്ചതിൽ അധികവും വിദ്യാർത്ഥികളാണെന്ന് അന്വേഷണ റിപ്പോർട്ട്. ബ്ലൂ ടീച്ചർ ആർമി എന്ന പേരിൽ സമൂഹ മാധ്യമത്തിൽ അക്കൗണ്ട് തുടങ്ങിയ നാല് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്ത്  ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.  

ഇവരുടെ കയ്യിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ സൈബർ പൊലീസ് പരിശോധിക്കും. അദ്ധ്യാപികമാരെ അധിക്ഷേപിച്ച പല ഗ്രൂപ്പുകളുടെയും അഡ്മിന്മാർ വിദ്യാർത്ഥികളാണ്, ആയതിനാൽ തുടർ അന്വേഷണങ്ങൾ അതീവ രഹസ്യമായാണ് പുരോഗമിക്കുന്നത്.

By Arya MR