Mon. Dec 23rd, 2024
പാലക്കാട്:

 
പടക്കം വായിലിരുന്ന് പൊട്ടി ആന ചെരിഞ്ഞ സംഭവത്തിൽ അന്വേഷണം ശക്തമാകുന്നു. പടക്കം ഒളിപ്പിച്ച കൈതച്ചക്ക കഴിച്ച ആനയാണ് മണ്ണാർക്കാട് വനമേഖലയിൽ ചെരിഞ്ഞ നിലയിൽ കാണപ്പെട്ടതെന്നാണ് നിലവിലെ വിലയിരുത്തൽ. എന്നാൽ, പ്രാഥമിക അന്വേഷണത്തിൽ പടക്കത്തിന്റെയോ കൈതച്ചക്കയുടെയോ അവശിഷ്ടങ്ങളൊന്നും ഇതുവരെ തോട്ടങ്ങളില്‍നിന്നു ലഭിച്ചിട്ടില്ല. സമീപ തോട്ടങ്ങളിലെ ആളുകളെ ചോദ്യം ചെയ്ത് വരികയാണ്.

കപ്പക്കാടുകൾ നശിപ്പിക്കാൻ എത്തുന്ന പന്നികളെ കൊല്ലാൻ പാലക്കാട് വനമേഖലയിലെ കർഷകർ അനധികൃതമായി പടക്കങ്ങൾ ഭക്ഷണത്തിൽ ഒളിപ്പിച്ചുവെയ്ക്കാറുണ്ടെന്നും എന്നാൽ, ഇത്തരത്തില്‍ ആനയുടെ വായ തകര്‍ന്ന് ചെരിയുന്ന സംഭവം ആദ്യമാണെന്ന് ഫോറസ്റ്റ് ഓഫീസര്‍ ആഷിഖ് അലി പറഞ്ഞു. മെയ് 25നാണ് ആനയെ വായതകർന്ന നിലയിൽ കാണുന്നതെങ്കിലും അപകടം ദിവസങ്ങൾക്ക് മുൻപേ നടന്നതാണെന്നാണ് ഫോറസ്റ്റ് സർജൻ ഡോ. ഡേവിഡ് എബ്രഹാം പറയുന്നത്. വയറില്‍ വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വെള്ളത്തിൽ നിലകൊണ്ട ആന വീണ് ശ്വാസകോശത്തിൽ വെള്ളം കയറിയാണ് ചെരിഞ്ഞതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

By Arya MR