Mon. Dec 23rd, 2024
ലണ്ടൻ:

 
കൊവിഡ് ആശങ്കയ്ക്കിടയിലും ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയുടെ തീയതികൾ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചു. ജൂലൈ എട്ടിന് സതാംപ്ടണിലാണ് ആദ്യ ടെസ്റ്റ് നടക്കുക. അവശേഷിക്കുന്ന രണ്ട് ടെസ്റ്റുകൾ 16നും 24നും മാഞ്ചസ്റ്ററില്‍ നടക്കും. വെസ്റ്റ് ഇന്‍ഡീസ് ടീം അംഗങ്ങള്‍ 14 ദിവസത്തെ ക്വാറന്റീന്‍ കാലയളവ് പൂര്‍ത്തിയാക്കിയശേഷം പരിശീലനത്തിന് ഇറങ്ങുമെന്നാണ് റിപ്പോർട്ട്. ഈ മാസം ഒമ്പതിന് എത്തുന്ന താരങ്ങളെ ഓള്‍ ട്രാഫോര്‍ഡിലാണ് താമസിക്കുക.

മെഡിക്കല്‍ സ്ക്രീനിംഗ്, ടെസ്റ്റിംഗ്, സാമൂഹിക അകലം പാലിക്കാനുള്ള സൗകര്യങ്ങള്‍ എന്നിവയെല്ലാം കണക്കിലെടുത്താണ് വേദികൾ തീരുമാനിച്ചതെന്ന് ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ സ്റ്റീവ് എല്‍വര്‍ത്തി പറഞ്ഞു. പരമ്പരക്കായി ഇംഗ്ലണ്ടിലെത്താന്‍ തയ്യാറായ വെസ്റ്റ് ഇന്‍ഡീസ് താരങ്ങളോട് നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

By Athira Sreekumar

Digital Journalist at Woke Malayalam