കിൻസാസ:
മധ്യ ആഫ്രിക്കയിലെ കോംഗോ രാജ്യത്ത് ഭീതിപടർത്തിക്കൊണ്ട് വീണ്ടും എബോള വൈറസ് ബാധ എത്തിയിരിക്കുകയാണ്. അഞ്ചാംപനിയും കൊറോണവൈറസും പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടയിലാണ് എബോളയുടെ തിരിച്ചുവരവ്.
ഇതിനോടകം നാല് മരണങ്ങൾ ഉൾപ്പെടെ ആറ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തതായി കോംഗോ ആരോഗ്യ അധികൃതർ അറിയിച്ചതായി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. കോംഗോയുടെ പശ്ചിമ മേഖലയിലെ എംബാന്‍ഡാക്കയിലാണ് രോഗം വ്യാപിക്കുന്നത്.
2018ൽ കോംഗോയുടെ കിഴക്കൻ മേഖലയിൽ പൊട്ടിപ്പുറപ്പെട്ട എബോള നിയന്ത്രണവിധേയമായി വരുന്നതിനിടെയാണ് ഇപ്പോൾ പശ്ചിമ മേഖലയെ ബാധിച്ചിരിക്കുന്നത്. എബോള കുട്ടികളെ ബാധിക്കാമെന്ന് ‘വേൾഡ് വിഷൻ’ എന്ന സഹായ സംഘടനയുടെ കോംഗോയിലെ ദേശീയ ഡയറക്ടർ ആൻ-മേരി കോനർ പറഞ്ഞു.