Mon. Dec 23rd, 2024

തിരുവനന്തപുരം:

കേരളത്തിന്‍റെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ: വിശ്വാസ് മേത്ത ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി ടോം ജോസ് വിശ്വാസ് മേത്തയ്ക്ക് ചുമതല കൈമാറി. രാവിലെ സെക്രട്ടേറിയറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫീസിലെത്തിയാണ് ഔദ്യോഗികമായി അദ്ദേഹം സ്ഥാനം ഏറ്റെടുത്തത്. മുതിർന്ന സെക്രട്ടറിമാർ അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.  കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് മുൻഗണനയെന്ന് ചുതലയേറ്റ ശേഷം വിശ്വാസ് മേത്ത മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

രാജസ്ഥാൻ സ്വദേശിയായ വിശ്വാസ് മേത്തയ്ക്ക് അടുത്ത ഫെബ്രുവരി 28 വരെ ചീഫ് സെക്രട്ടറി പദവിയിൽ തുടരാം. 46-ാംമത് കേരളാ ചീഫ് സെക്രട്ടറിയാണ് വിശ്വാസ് മേത്ത. ആഭ്യന്തര വകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നാണ് അദ്ദേഹം ചീഫ് സെക്രട്ടറി പദത്തിലേക്കെത്തുന്നത്. 1986 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്.

 

By Binsha Das

Digital Journalist at Woke Malayalam