Mon. Dec 23rd, 2024
തിരുവനന്തപുരം:

 
കേന്ദ്ര സർക്കാർ പുറത്തിറക്കിയ അഞ്ചാം ഘട്ട ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഇന്നുണ്ടാകും. ഘട്ടം ഘട്ടമായി മാത്രമേ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയുള്ളൂ എന്നാണ് സൂചന. മിക്ക ജില്ലകളിലും ഹോട്ട്സ്പോട്ടുകള്‍ ഉള്ളതിനാല്‍ പൊതുഗതാഗതം ജില്ലകള്‍ക്ക് പുറത്തേക്ക് അനുവദിക്കില്ല. എന്നാൽ ഷോപ്പിംഗ് മാളുകളും ആരാധനാലയങ്ങളും നിയന്ത്രണങ്ങളോടെ തുറക്കാനാണ് തീരുമാനം. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയെങ്കിലും ഇത് സംബന്ധിച്ച് കേരളത്തിന്റെ നിലപാട് വ്യക്തമല്ല.

By Athira Sreekumar

Digital Journalist at Woke Malayalam