Mon. Dec 23rd, 2024
ഡൽഹി:

കഴിഞ്ഞ 24 മണിക്കൂറിനിടെ എണ്ണായിരത്തി മുന്നൂറ്റി ഒൻപത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,82,143 ആയി. ഇന്നലെ മാത്രം 193 പേരാണ് വൈറസ് ബാധ മൂലം മരണപ്പെട്ടത്. ഇതോടെ സമൂഹ വ്യാപന സാധ്യത പരിശോധിക്കാൻ സെറോളജിക്കൽ സർവ്വേ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകി. ജനസാന്ദ്രത കൂടിയ മേഖലകളിൽ ആദ്യഘട്ട പരിശോധന നടത്താനാണ് നിർദ്ദേശം. കൊവിഡ് ലക്ഷണങ്ങളില്ലാത്തവരെയും വ്യാപകമായി പരിശോധിക്കാൻ ഐസിഎംആർ  നിർദ്ദേശം നൽകിയിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam