തിരുവനന്തപുരം:
ബെവ് ക്യൂ ആപ് വഴി രജിസ്റ്റർ ചെയ്തവർക്ക് മദ്യം നൽകുന്നതിനായി പുതിയ സംവിധാനവുമായി ബിവറേജസ് കോർപ്പറേഷൻ. ആപിൽ രജിസ്റ്റർ ചെയ്യുന്നവരുടെ ഫോണിലെ ക്യു ആർ കോഡ് സ്കാൻ ചെയ്യുന്ന സംവിധാനം നിര്‍ത്തി. ഇതിന് പകരം ആപ്പിൽ ബുക്ക് ചെയ്തവരുടെ പട്ടിക ഔട്ട് ലെറ്റുകൾക്ക് നൽകും. ക്യൂർ ആർ കോഡ് വെരിഫിക്കേഷന് പകരം ഈ പട്ടിക നോക്കി ബുക്ക് ചെയ്തവര്‍ക്ക് മദ്യം നൽകും. പലയിടങ്ങളിലും ക്യൂ ആർ കോഡ് സ്കാൻ ചെയ്യാൻ കഴിയാത്തതിനാൽ മദ്യ വിതരണം തടസ്സപ്പെടുന്ന സാഹചര്യമുള്ളതിനാലാണ് താല്‍ക്കാലികമായ ബദൽ സംവിധാനമെന്ന് ബെവ്ക്കോ എംഡി അറിയിച്ചു.