Wed. Jan 22nd, 2025
തിരുവനന്തപുരം:

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ഈ മാസം പതിനൊന്നിന് അബുദാബിയിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശി ജോഷിയാണ് മരിച്ചത്. പുലർച്ചെ 2 മണിയോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരിച്ചത്. അറുപത്തിയഞ്ചുകാരനായ ഇദ്ദേഹം കടുത്ത പ്രമേഹ രോഗിയായിരുന്നു.

അതേസമയം,  മുംബൈയിൽ നിന്നും എത്തി കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലുള്ള എൺപത് വയസുകാരിയുടെ നിലയും അതീവഗുരുതരമാണെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്ത് ഇന്നലെ 84 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ അഞ്ച് പേർ ഒഴികെ ബാക്കിയെല്ലാവരും വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. സംസ്ഥാനത്ത് ഇതുവരെ ആയിരത്തി എൺപത്തി എട്ട് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

By Arya MR