Mon. Dec 23rd, 2024
റായ്‌പുർ:

മുന്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി അജിത് ജോഗി ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. 74 വയസ്സായിരുന്നു. പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെ തളർന്നുവീണ ഇദ്ദേഹത്തെ ഈ മാസം ആദ്യം തന്നെ റായ്‌പൂരിലെ ശ്രീനാരായണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തലച്ചോറിലേക്കുള്ള ഓക്സിജന്‍റെ അളവ് കുറഞ്ഞതോടെ അബോധാവസ്ഥയിലായതിനാൽ തുടക്കം മുതൽ ശരീരം മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല. വെന്റിലേറ്ററിന്‍റെ സഹായത്തോടെയാണ് ഇത്രയും ദിവസും ജീവൻ നിലനിർത്തിയിരുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam