Tue. Dec 9th, 2025

ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 58 ലക്ഷത്തിലേക്ക് അടുക്കുകയാണ്. മരണം മൂന്ന് ലക്ഷത്തി നാൽപ്പത്തി ഒൻപതിനായിരത്തി ഒരുന്നൂറ്റി തൊണ്ണൂറായി. അമേരിക്കയിൽ മാത്രം രോഗബാധിതർ പതിനേഴര ലക്ഷത്തോട് അടുക്കുകയാണ്.  മരണം ഒരു ലക്ഷത്തി രണ്ടായിരം ആയി. 

റഷ്യയിൽ രോഗബാധിതരുടെ എണ്ണം 3 ലക്ഷത്തി എഴുപതിനായിരം കടന്നു. ബ്രിട്ടനിലും ദിനംപ്രതി രോഗബാധയും മരണവും ഉയർന്നുകൊണ്ടിരിക്കുകയാണ്. അതേസമയം, ഇവിടെ ഒരു മാസത്തിലേറെയായി വെന്റിലേറ്ററിൽ കഴിഞ്ഞ മൂന്ന് മലയാളികൾ രോഗം ഭേദമായി ആശുപത്രി വിട്ടു.

 

By Arya MR