Mon. Dec 23rd, 2024

തിരുവനന്തപുരം:

ഇത്തവണയും പതിവുപോലെ  കാലവര്‍ഷം ജൂൺ 1-ന് തന്നെ തുടങ്ങാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. നേരത്തേ ജൂൺ 8ന് ആകും കാലവര്‍ഷം എത്തുകയെന്നായിരുന്നു പ്രവചനം. എന്നാല്‍,  അറബിക്കടലിൽ രൂപപ്പെട്ട ഇരട്ടന്യൂനമർദ്ദം ഈ കാലവർഷമേഘങ്ങളെ സമയത്ത് തന്നെ കേരളത്തിലേക്ക് എത്തിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം.

അതേസമയം, മെയ് 28 മുതൽ ജൂൺ 1 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും,  ചില നേരങ്ങളിൽ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് മുന്നറിയിപ്പ് നല്‍കി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്.

By Binsha Das

Digital Journalist at Woke Malayalam