Tue. Apr 8th, 2025

ന്യൂഡല്‍ഹി:

കുടിയേറ്റ തൊഴിലാളികളുടെ വേദന കേന്ദ്ര സര്‍ക്കാര്‍ ഒഴികെ രാജ്യം മുഴുവന്‍ കണ്ടുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കുടിയേറ്റ തൊഴിലാളുികള്‍ക്കുള്ള വീഡിയോ സന്ദേശത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി.

ചെരുപ്പ് പോലും ഇല്ലാതെ ഹൈവേകളിലൂടെ അവർ നടക്കുകയാണ്. അവരുടെ പേടി, വിലാപം, വേദന എല്ലാം രാജ്യം കാണുന്നുണ്ട്. എന്നാൽ ഇന്ത്യ ഭരിക്കുന്ന സർക്കാർ മാത്രം ഇതൊന്നും അറിയുന്നില്ലെന്നാണ് സോണിയ ഗാന്ധി പറഞ്ഞത്.

ലോക്ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കുടിയേറ്റ തൊഴിലാളികളില്‍ വീട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് സൗജന്യവും സുരക്ഷിതവുമായ യാത്ര ഉറപ്പു വരുത്തണമെന്നും സോണിയ ആവശ്യപ്പെട്ടു.

കോൺഗ്രസിന്‍റെ ‘സ്പീക് അപ്’ എന്ന പ്രചാരണപരിപാടിയുടെ ഭാഗമായുള്ള വീഡിയോയാണിത്. പാവങ്ങളുടേയും അന്തർസംസ്ഥാന തൊഴിലാളികളുടേയും ചെറുകിട വ്യാപാരികളുടേയും പ്രശ്നങ്ങൾ കേന്ദ്രസർക്കാറിന്‍റെ മുന്നിൽ ഉന്നയിക്കുകയാണ് കോൺഗ്രസ് ഈ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്.

By Binsha Das

Digital Journalist at Woke Malayalam