Sun. Jan 19th, 2025

തിരുവനന്തപുരം:

സിപിഎമ്മിന്‍റെ ഭവന സന്ദർശനത്തിന് സർക്കാർ രണ്ടര കോടി ചെലവിട്ട് ലഘുലേഖ അച്ചടിച്ചെന്ന ആരോപണവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സുഭിക്ഷം, ഭദ്ര, സുരക്ഷിതം എന്ന പേരിലാണ് ലഘുലേഖകള്‍ അച്ചടിച്ചതെന്നും മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയില്‍ മുഖ്യമന്ത്രി ആരോപിച്ചു.

ലഘുലേഖയുടെ 75 ലക്ഷം കോപ്പികളാണ് അച്ചടിക്കുന്നത്. പ്രവാസികളുടെ ക്വാറന്റീന്‍ ചെലവുകള്‍ വഹിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ എന്തിനാണ് ഇത്തരം ധൂര്‍ത്തുകള്‍ നടത്തുന്നതെന്ന് ഉമ്മന്‍ ചാണ്ടി ചോദിച്ചു.

സര്‍ക്കാര്‍ ചെലവില്‍ അച്ചടിക്കുന്ന ലഘുലേഖകളുമായി സിപിഎം പ്രവര്‍ത്തകര്‍ വീടുകള്‍ കയറി ഇറങ്ങി അടുത്ത തിരഞ്ഞെടുപ്പിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നും ഉമ്മന്‍ ചാണ്ടി പരിഹസിച്ചു.

By Binsha Das

Digital Journalist at Woke Malayalam