വാഷിംഗ്‌ടൺ:
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് രണ്ട് ഗവേഷകരുമായി ഇന്നലെ വിക്ഷേപിക്കാനിരുന്ന സ്പേസ് എക്സ് കമ്പനിയുടെ ദൗത്യം മോശം കാലാവസ്ഥയെ തുടർന്ന് മാറ്റിവയ്‌ക്കേണ്ടി വന്നു. ടേക്കോഫിന് ഇരുപത് മിനിറ്റ് മുൻപാണ് ദൗത്യം മാറ്റിവെയ്ക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയത്. നാസയുമായി കൈകോർത്ത് സ്വകാര്യവാഹനത്തില്‍ സഞ്ചാരികളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിച്ച് ചരിത്രം രചിക്കുകയായിരുന്നു ഈ ദൗത്യത്തിന്റെ ലക്ഷ്യം. ഇനി അടുത്ത വിക്ഷേപണം ശനിയാഴ്ച ഇന്ത്യൻ സമയം അർധരാത്രി 12.52നു നടക്കുമെന്നാണ് നാസയും സ്പേസ് എക്സും അറിയിച്ചിരിക്കുന്നത്.