ചെന്നൈ:
അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആയിരം കോടി സ്വത്തുക്കളുടെ അവകാശികൾ സഹോദരന്‍റെ മക്കളായ ദീപക്കും ദീപയുമാണെന്ന് മദ്രാസ് ഹൈക്കോടതി. ജയലളിതയുടെ പാര്‍ട്ടി എഐഎഡിഎംകെയും ബന്ധുക്കളും തമ്മിൽ നടന്ന സ്വത്തുതർക്കത്തിൽ ഇതോടെ പരിഹാരമായി. ജയലളിതയുടെ പോയസ് ഗാർഡനിലെ വേദനിലയം എന്ന വീട് സ്മാരകമാക്കണമെന്ന ആവശ്യമാണ് എഐഎഡിഎംകെ ഉന്നയിച്ചത്.
സ്വകാര്യ കെട്ടിടങ്ങൾ വൻവില കൊടുത്ത് ഏറ്റെടുക്കുന്നതിനു പകരം ജനോപകാര പദ്ധതികൾ നടപ്പാക്കണമെന്നാണ് കോടതി തമിഴ്‍നാട് സർക്കാരിനോട് ആവശ്യപ്പെട്ടത്. വേദനിലയം സ്മാരകമാക്കുന്നതിന് നേരത്തെ തമിഴ്നാട് സര്‍ക്കാര്‍ ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ അതിനാണിപ്പോൾ തിരിച്ചടി നേരിട്ടിരിക്കുന്നത്. അതേസമയം, ജയലളിതയുടെ പേരിൽ ട്രസ്റ്റ് രൂപീകരിക്കാൻ ദീപക്കിനെയും ദീപയെയും കോടതി അനുവദിച്ചു.