Sun. Jan 19th, 2025
ദുബായ്‌:

ഈ വർഷം ക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവച്ചേക്കുമെന്ന് റിപ്പോർട്ട്. ടി20 ലോകകപ്പ് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ ഐസിസി യോഗം നാളെ ചേരാനിരിക്കെയാണ് പുതിയ റിപ്പോർട്ടുകൾ പുരതെക്കുവന്നിരിക്കുന്നത്. ലോകകപ്പ് മാറ്റിവെക്കുമെന്നത് ഉറപ്പാണെന്നും എപ്പോഴത്തേക്ക് നടത്താനാവുമെന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

2021 ഒക്ടോബറില്‍ ഇന്ത്യയില്‍ ഒരു ട്വന്റി20 ലോകകപ്പ് ടൂർണമെന്റ് നടക്കാനിരിക്കെ ഒരേ വര്‍ഷം രണ്ട് ലോകകപ്പുകള്‍ നടത്തുന്നതു ശരിയായ കാര്യമല്ലെന്നും ഐസിസിയിൽ അഭിപ്രായമുണ്ട്. അതേസമയം, ലോകകപ്പ് മാറ്റിവെക്കുകയാണെങ്കില്‍ സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി കളിക്കാരെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ രാജ്യത്ത് എത്തിച്ച് ഐപിഎല്‍ മത്സരങ്ങള്‍ നടത്താനുള്ള സാധ്യതയെക്കുറിച്ച് ബിസിസിഐ ആലോചിക്കുന്നുണ്ട്.

By Arya MR