Wed. Jan 22nd, 2025
ഒമാൻ:

ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം 9000 കടന്നു. ഇന്ന് 636 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒറ്റ ദിവസം രോഗം കൂടിയവരുടെ ഉയർന്ന എണ്ണമാണിത്. മൊത്തം രോഗ ബാധിതരുടെ എണ്ണം 9009 ആയി. രോഗം സ്ഥിരീകരിച്ചവരിൽ 291 പ്രവാസികളും 345 പേർ ഒമാനികളുമാണ്. ഇന്ന് ഒരു ഒമാനി പൗരൻ കൂടി മരിച്ചതോടെ മരണപ്പെട്ടവരുടെ എണ്ണം 40 ആയി. രോഗ വിമുക്തരായവരുടെ എണ്ണം 2117 ആയി ഉയരുകയും ചെയ്തു. 6014 പേരാണ് നിലവിൽ രോഗികളായി ഉള്ളത്. ഒമാനിൽ നിന്ന് ഇന്ന് കേരളത്തിലേക്ക് രണ്ട് വിമാനങ്ങൾ സർവ്വീസ് നടത്തും. മസ്കത്തിൽ നിന്ന് കോഴിക്കോട്ടേക്കും സലാലയിൽ നിന്ന് കണ്ണൂരിലേക്കുമാണ് സർവ്വീസ്.