Mon. Dec 23rd, 2024

തിരുവനന്തപുരം:

ഈ ഘട്ടത്തിൽ സംസ്ഥാനത്തെ ഒരു സ്‌കൂളുകളും ഫീസ് വർദ്ധിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രതിസന്ധി കാലത്ത് കുട്ടികളെയും രക്ഷിതാക്കളെയും വല്ലാതെ ബുദ്ധിമുട്ടിക്കരുതെന്നും അവരെ പിഴിയുന്ന പോലെത്തെ നടപടികൾ ഒരു പ്രൈവറ്റ് സ്‌കൂളുകളും എടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ചില സ്‌കൂളുകൾ ഫീസ് വർദ്ധിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതി ലഭിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പുതിയ സാഹചര്യത്തിന് അനുസൃതമായി പഠനരീതി ക്രമീകരിക്കുകയും വേണ്ട മാറ്റങ്ങള്‍ വരുത്തുകയുമാണ് പ്രൈവറ്റ് സ്‌കൂളുകൾ അടക്കമുള്ള വിദ്യാഭ്യാസ മേഖലയില്‍ അടിയന്തിരമായി നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

By Arya MR