Mon. Dec 23rd, 2024
തിരുവനന്തപുരം:

ലോക്ക് ഡൗൺ പശ്ചാലത്തിൽ അടച്ച സംസ്ഥാനത്തെ മദ്യശാലകൾ ഇന്ന് മുതൽ വീണ്ടും പ്രവർത്തന സജ്ജമായി.  രാവിലെ ഒമ്പത് മണി മുതൽ അഞ്ച് മണി വരെയാണ് മദ്യ വിൽപ്പന ഉണ്ടായിരിക്കുക.  ഇന്ന് മദ്യം വാങ്ങാനുള്ള ടോക്കണാണ് ഇപ്പോൾ ബുക്ക്‌ ചെയ്യുന്നവർക്ക് ലഭിക്കുന്നത്.

ഇന്നലെ നാല് മണി മുതൽ മദ്യത്തിന് ബെവ് ക്യൂ ആപ്പിൽ നിന്ന് ടോക്കൺ ലഭിക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നെങ്കിലും  പത്ത് മണി കഴിഞ്ഞ ശേഷമാണ് മദ്യത്തിന് ടോക്കൺ നൽകി തുടങ്ങിയത്.  രാവിലെ ആറ് മണി വരെയാണ് ബുക്കിംഗ് നടത്താൻ സമയം അനുവദിച്ചിരുന്നത്. ഇതിനോടകം,  രണ്ട് ലക്ഷത്തി പതിനയ്യായിരത്തിൽ അധികം പേർ ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്തു കഴിഞ്ഞു. ടോക്കൺ ഇല്ലാത്തവർ കൗണ്ടറിന് മുന്നിലെത്തിയാൽ കേസെടുക്കും എന്നാണ് മുന്നറിയിപ്പ്. 

By Arya MR