Mon. Dec 23rd, 2024
ബെയ്ജിങ്:

രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ ദൃഢനിശ്ചയത്തോടെ ഒരുങ്ങിയിരിക്കണമെന്നും എന്ത് പ്രതിസന്ധി നേരിടാനും തയ്യാറായിരിക്കണമെന്നും ചൈനീസ് സൈന്യത്തിന് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ നിര്‍ദേശം. ചൈനീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി തലവന്മരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലഡാക്കിലും സിക്കിമിലും ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് ഈ നിലപാട്. ലഡാക്കിന് സമീപത്തുള്ള വ്യോമ താവളം ചൈന വികസിപ്പിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam