Sun. Dec 22nd, 2024
കൊച്ചി:

വിജയ് ബാബു നിര്‍മ്മിച്ച സൂഫിയും സുജാതയും എന്ന ചിത്രം ഒടിടി റിലീസിന് തീരുമാനിച്ചതിനെ തുടർന്നുണ്ടായ തർക്കങ്ങൾ പരിഹരിക്കാനായി സിനിമാ നിർമ്മാതാക്കളും തീയേറ്റർ ഉടമകളും ഇന്ന് ചർച്ച നടത്തും. ഇന്ന് രാവിലെ 11 മണിക്ക് ഫിലിം ചേംബറിന്റെ ആഭിമുഖ്യത്തിൽ യോഗം നടന്നുവരികയാണ്. തീയേറ്ററുകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ തങ്ങൾ പ്രതിസന്ധിയിലാണെന്നും ഒടിടി റിലീസ് അതിനൊരു പരിഹാരമാണെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ഓണ്‍ലൈൻ റിലീസിന് ശ്രമിക്കുന്നവരുമായി ഭാവിയില്‍ സഹകരിക്കില്ലെന്നാണ് തീയേറ്റര്‍ ഉടമകളുടെ നിലപാട്.

By Athira Sreekumar

Digital Journalist at Woke Malayalam