ഡൽഹി:
കൊവിഡ് പ്രതിസന്ധിക്കിടെ രാജസ്ഥാനെയും മധ്യപ്രദേശിനെയും ഭീതിയിലാഴ്ത്തിയ വെട്ടുകിളി ആക്രമണം കൂടുതല്‍ ഉത്തരേന്ത്യന്‍ ജില്ലകളിലേക്ക് വ്യാപിക്കുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയ്ക്കും കനത്ത നാശനഷ്ടമാണ് ഇത് വിതയ്ക്കുന്നത്. ഒരുമാസം മുൻപാണ് പാക്കിസ്ഥാന്‍ വഴി രാജസ്ഥാന്‍ അതിര്‍ത്തി കടന്ന് വെട്ടുകിളിക്കൂട്ടം ആക്രമണം തുടങ്ങിയത്. ഗംഗാ തടത്തില്‍ കൂടുതല്‍ പ്രതിരോധമൊരുക്കിയില്ലെങ്കില്‍ കാത്തിരിക്കുന്നത് ഭക്ഷ്യ പ്രതിസന്ധിയെന്ന് കാര്‍ഷിക രംഗത്തുള്ളവര്‍ മുന്നറിയിപ്പ് നൽകിയിരുന്നു. പാട്ടകൊട്ടിയും നിയന്ത്രിത അളവില്‍ കീടനാശിനി തളിച്ചുമാണ് നിലവിൽ കർഷകർ വെട്ടുകിളി ആക്രമണത്തെ പ്രതിരോധിക്കുന്നത്.