മുംബൈ:
കൊവിഡ് വൈറസും ലോക്ക് ഡൗണും മൂലം നടപ്പു സാമ്പത്തിക വർഷം ഇന്ത്യ നേരിടാൻ പോകുന്നത് ഏറ്റവും കടുത്ത സാമ്പത്തിക മാന്ദ്യമെന്ന് റേറ്റിങ് ഏജൻസിയായ ക്രിസിൽ. സ്വാതന്ത്ര്യം നേടുന്നതിന് ശേഷം ഇന്ത്യ നേരിടുന്ന നാലാമത്തെ മാന്ദ്യമാണിതെന്നും ഇന്ത്യയുടെ ജിഡിപി അവലോകന റിപ്പോർട്ടിൽ ക്രിസിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ വളർച്ചാ നിരക്ക് ഈ സാമ്പത്തിക വർഷം അഞ്ച് ശതമാനം ചുരുങ്ങുമെന്നാണ് നിഗമനം. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യ പാദത്തിൽ 25 ശതമാനം സങ്കോചം നേരിടേണ്ടി വരുമെന്നും റിപ്പോർട്ടിൽ പറയുന്നു.