Mon. Dec 23rd, 2024
ഡൽഹി:

ഡൽഹി അടക്കം എട്ട് സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗം ഇനിയും കനക്കുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രാജ്യ തലസ്ഥാനത്തെ സഫ്ദർജംഗിൽ താപനില 46 ഉം പാലം മേഖലയിൽ 47.6 ഡിഗ്രിയുമാണ് ഇന്നലെ രേഖപ്പെടുത്തിയത്. 52 വർഷത്തിന് ശേഷം ആദ്യമായാണ് ഇത്രയും ഉയർന്ന താപനില മെയ് അവസാനത്തിൽ പാലം മേഖലയിൽ രേഖപ്പെടുന്നത്, എന്നാൽ സഫ്ദർജംഗിൽ 18 വർഷത്തിന് ശേഷവും. ഡൽഹി കൂടാതെ പഞ്ചാബ്, ചത്തീസ്ഗഡ്, ഒഡീഷ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, ബീഹാർ, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും വരും ദിവസങ്ങളിൽ  ഉഷ്ണതരംഗം ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam